അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു.

Read More

മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി കോടതി

മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിൻറെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാർച്ച് അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയായിരുന്നു. കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു പിറവം സ്വദേശിനി മിഷേൽ ഷാജി. കാണാതായ ദിവസം വൈകുന്നേരം മിഷേൽ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു….

Read More

കോഴിക്കോട്ട് യുവാവിനെ പിതാവ് കുത്തിക്കൊന്നു

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ പിതാവ് മകനെ കുത്തിക്കൊന്നു. ചെരിയംപുറത്ത് ബിജു എന്ന ജോൺ ചെറിയൻ ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ മകൻ മരിച്ച നിലയിൽ ആയിരുന്നു. സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് ക്രിസ്റ്റിയെന്നും ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ക്രിസ്റ്റി ഉറങ്ങി കിടന്നപ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. മദ്യപിച്ച് ബന്ധുവീടുകളിൽ പോയി ക്രിസ്റ്റി…

Read More

ആലപ്പുഴയിൽ നവവധുവിൻ്റെ മരണം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

ആലപ്പുഴയിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കിൽ ആസിയ എഴുതിയത്. സ്റ്റാറ്റസ് ഇട്ടത് പെൺകുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുൻപാണ് ആസിയയുടെ പിതാവ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ…

Read More

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് മരിച്ച നിലയിൽ; പാസ്റ്ററിനെതിരെ പരാതിയുമായി കുടുംബം

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസിൽ പരാതിയുമായി കുടുംബം. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം.  അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. സാമുവൽ എന്ന യുവാവിനെ ചെകുത്താൻ ബാധിച്ചെന്നും ഒഴിപ്പിക്കൽ നടത്തണമെന്നും  പാസ്റ്റർ ആവശ്യപ്പെട്ടു.  ഇതിന്പിന്നാലെ പാസ്റ്ററും സഹായികളും യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനൊടുവിൽ അവശനായ യുവാവിനെ വീട്ടിലെ സോഫയിൽ കിടത്തിയ ശേഷം പാസ്റ്ററും…

Read More

ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്; വേണം അതീവ ജാഗ്രത

സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന്  സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ. ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച്…

Read More

സിദ്ധാർത്ഥന്‍റെ മരണം; കടുത്ത നടപടിയുമായി ഗവർണർ

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം. ഇതിനുപുറമെ സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. ഇരുവർക്കും എതിരെ കൂടുതൽ…

Read More

സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തു; യുവാവിന്റെ രക്ഷകരായി കേരള പൊലീസ്

സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത് ജീവനൊടുക്കാൻ തയ്യാറെടുത്തു നിന്ന യുവാവിനെ രക്ഷപ്പെടുത്തി കേരള പൊലീസ്. മുളവുകാട് സ്വദേശിയായ 25കാരാനാണ് ജോലിയില്ലാത്തിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിയത്. റേഞ്ച് ഡി ഐ ജി പുട്ടാ വിമലാദ്യയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ ഗൗരിലക്ഷ്മിയുടെ ഭർത്താവിന്റെ ശ്രദ്ധയിൽ കുറിപ്പ് പെട്ടതോടെയാണ് രക്ഷാദൗത്യത്തിന് വഴി തുറന്നത്. പോസ്റ്റ് റേഞ്ച് ഡി ഐ ജിക്ക് കൈമാറുകയും അദ്ദേഹം ഉടൻ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ ആലുവ റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതുപ്രകാരം…

Read More

ഭർത്താവിന്റെ കാമുകിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊന്ന് ഭാര്യ

തന്റെ ഭർത്താവുമായി ബന്ധമുണ്ടായിരുന്ന യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊലപ്പെടുത്തിയ വാർത്തയാണു തമിഴ്നാട്ടിൽനിന്നു പുറത്തുവരുന്നത്. തിരുവള്ളൂരിലെ പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും പാർവതിയും വിവാഹിതരായത്. മക്കൾ ജനിച്ച് അധികം വൈകാതെ ബുള്ളറപാക്കം സ്വദേശിയായ രാജേശ്വരിയുമായി സുരേഷ് അടുപ്പത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ നിർബന്ധത്തിനു വഴങ്ങി സുരേഷ് രാജേശ്വരിക്കു താലി ചാർത്തിയതായും പറയപ്പെടുന്നു. മാത്രമല്ല, പച്ചക്കടയിലെ…

Read More

ആർജെ ലാവണ്യയുടെ വിയോഗം ; വേർപാടിന്റെ വേദന പങ്കുവെച്ചുള്ള കുറിപ്പുകളുമായി സുഹൃത്തുക്കൾ

റേഡിയോ കേരളം 1476 AM ന്റെ ആർ ജെ ലാവണ്യ(രമ്യാ സോമസുന്ദരം)യുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ വേദന പങ്കുവെച്ച് സുഹൃത്തുക്കള്‍. ജീവിതത്തെ കുറിച്ച് വളരെ പോസിറ്റീവായി സംസാരിക്കുകയും സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ലാവണ്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ‘ഇതും കടന്ന് പോകും’ എന്ന കുറിപ്പോടെ ആര്‍ ജെ ലാവണ്യ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവിതത്തോട് പോസിറ്റീവ് മനോഭാവം പുലര്‍ത്തിയ ലാവണ്യയുടെ വേര്‍പാടിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. ജാസി ഗിഫ്റ്റ്, ആര്‍…

Read More