‘​ഗാസ്സ മുനമ്പ് മരണമേഖലയായി മാറി’; ലോകാരോഗ്യസംഘടന മേധാവി

ഗാസ്സ മുനമ്പ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ​ഗാസ്സ മുനമ്പിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രായേൽ ആ​ക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസ്സ മുനമ്പിൽ പോഷകാഹാരകുറവ് വർധിക്കുകയാണ്. ഒക്ടോബർ ഏഴിന് മുമ്പ് ഒരു ശതമാനം ജനങ്ങൾക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കിൽ പല മേഖലകളിലും ഇപ്പോൾ അത് 15 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം…

Read More