‘രണ്ടുകോടിരൂപ നൽകൂ, അല്ലെങ്കിൽ കൊല്ലപ്പെടും’; നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാനുനേരെ വീണ്ടും വധഭീഷണി. ‘രണ്ടു കോടി പണം തരൂ, അല്ലെങ്കിൽ കൊല്ലപ്പെടും’ എന്നാണ് അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. സൽമാൻ ഖാനും കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരേ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 20 -കാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവിനേയാണ്…

Read More

‘എതിരെ സംസാരിച്ചാൽ കൊല്ലും’; പപ്പു യാദവ് എം.പിക്ക് ബിഷ്‌ണോയി ഗ്യാങ്ങിൻറെ വധഭീഷണി, സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു

ബിഹാറിലെ പൂർണിയായിൽ നിന്നുള്ള കോൺഗ്രസ് എം.പിയായ പപ്പു യാദവിന് കുപ്രസിദ്ധ കുറ്റവാളിസംഘമായ ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങിൻറെ വധഭീഷണി. ബിഷ്‌ണോയി ഗ്യാങ്ങിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെയാണ് വധഭീഷണിയെത്തിയത്. തനിക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി ബിഹാർ സർക്കാറിനും കേന്ദ്ര സർക്കാറിനും കത്ത് നൽകി. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പപ്പു യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്തിൽ പറയുന്നു. ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങ് രാജ്യത്തുടനീളം അക്രമങ്ങൾ നടത്തുമ്പോൾ അവർക്കെതിരെ ഒരു രാഷ്ട്രീയ നേതാവെന്ന…

Read More

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

നിരന്തരമായ വധഭീഷണിയെ തുടർന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വൻ വിജയമായതോടെ അജ്ഞാതരിൽ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് നൽകുന്ന വിവരം. ആറ് സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥർ ഷാരൂഖ് ഖാന് ഒപ്പമുണ്ടാകും. ബോളിവുഡിൽ നിന്ന് കിങ് ഖാനെ കൂടാതെ സൽമാൻ ഖാനാണ്…

Read More

പ്രകാശ് രാജിനെതിരേ വധഭീഷണി; കന്നഡ യൂട്യൂബ് ചാനലിന്റെ പേരിൽ പോലീസ് കേസെടുത്തു

നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയതിന് കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകാശ് രാജ് നൽകിയ പരാതിയിലാണ് ബെംഗളൂരു അശോക്നഗർ പോലീസ് കേസെടുത്തത്. ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ടി.വി. വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു. ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. പരാതിക്കിടയാക്കിയ…

Read More