സിദ്ധാർത്ഥന്റെ മരണം ; പ്രതികളുടെ ജാമ്യാപേക്ഷ മെയ് 14 ലേക്ക് പരിഗണിക്കാൻ മാറ്റി

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യഹർജികൾ മേയ്​ 14ന്​ പരിഗണിക്കാൻ മാറ്റി. പോസ്‌റ്റ്മോർട്ടം റിപ്പോർട്ടും ഫോട്ടോഗ്രാഫുകളുമടക്കം ഡൽഹി എയിംസിൽ മെഡിക്കൽ ബോർഡിന്‍റെ​ പരിശോധനക്കും അഭിപ്രായത്തിനുമായി​ അയച്ചിരിക്കുകയാണെന്നറിയിച്ച സി.ബി.ഐ കൂടുതൽ സമയമാവശ്യപ്പെട്ടതിനെ തുടർന്നാണ്​ ഹർജികൾ​ മാറ്റിയത്​. നടപടിക്രമങ്ങൾ പാലിക്കാതെയാണ്‌ കുറ്റപത്രം നൽകിയതെന്നും 60 ദിവസമായി ജയിലിലാണെന്നും ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിനാൽ ജാമ്യം നൽകണമെന്നുമാണ്​ ഹർജിക്കാരുടെ ആവശ്യം. സിദ്ധാർഥ് ക്രൂരമായ മർദനത്തിനിരയായെന്നും പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയെ…

Read More

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണം ; സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിയതിന് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. മൂന്നു ഉദ്യോഗസ്ഥരെയാണ് ജോലിയിൽ തിരിച്ചെടുത്തത്. സെക്രട്ടറിയേറ്റിലെ മൂന്നു വനിതാ ഉദ്യോഗസ്ഥരെയാണ് ജോലിയിലേക്ക് തിരികെ പ്രവേശനം നൽകിയിരിക്കുന്നത്. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നത്. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് ജോലിയിൽ തിരിച്ചെടുത്തിരിക്കുന്നത്. ഫെബ്രുവരി 18 നാണ്…

Read More

സിദ്ധാർത്ഥിന്റെ മരണം ; അന്വേഷണ ചുമതല ഡിവൈഎസ്പിക്ക്, വയനാട് എസ്പി മേൽ നോട്ടം വഹിക്കും, നടപടി മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വയനാട് എസ്പി മേൽനോട്ടം വഹിക്കും. കൽപ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൽപ്പറ്റ ഡിവൈഎസ്പിയെ കൂടാതെ ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തും. പ്രത്യേക സംഘത്തിന്റെ ഉത്തരവ് കണ്ണൂർ റെയ്ഞ്ച് ഡിഐജി പുറത്തിറക്കും. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ…

Read More