
റിട്ട.നഴ്സിൻ്റെ മരണത്തിൽ ദുരൂഹത ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയേക്കും
തിരുവനന്തപുരം ധനുവച്ചപുരത്തെ റിട്ട. നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ മരണത്തിൽ ദുരഹതയെന്ന് സംശയം ഉയർന്നതോടെ പോസ്റ്റുമോർട്ടത്തിന് സാധ്യത. സെലീനാമ്മയുടെ മരണത്തിലാണ് ദുരൂഹത. മകന്റെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ ജില്ലാ കലക്ടറോട് അനുമതി തേടിയതിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 17ന് ആയിരുന്നു ധനുവച്ചപുരം സ്വദേശിയായ സെലീനാമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണം ആണെന്നാണ് കരുതിയത്. എന്നാൽ, മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം കുളിപ്പിക്കുമ്പോൾ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവും ചതവും…