ഡെങ്കിപ്പനി ബാധിച്ചുള്ള മരണം ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി

ഡെങ്കിപ്പനി ബാധിച്ച്​ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി രൂക്ഷം. മൃതദേഹങ്ങൾ യു.എ.ഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക്​ കൊണ്ടുപോകാൻ തയാറാകാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം. യു.എ.ഇയിൽ നിന്ന്​ എംബാം ചെയ്യാത്ത മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്​ ദുബൈ വിമാന സർവിസ്​ കമ്പനിയായ എമിറേറ്റ്​സ്​ ​എയർലൈൻ മാത്രമാണ്​​. എന്നാൽ, എമിറേറ്റ്​സ്​ എയർലൈൻസിന്​ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും മാത്രമാണ് നിലവിൽ​ സർവിസുള്ളത്​. തിരുവനന്തപുരത്തേക്ക്​ ദിവസവും രാവിലെ 9.30ന്​ പുറപ്പെടുന്ന ഒരു സർവിസും കൊച്ചിയിലേക്ക്​ പുലർച്ചയുള്ള രണ്ട്​ സർവിസുകളുമാണിത്​​. കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ എമിറേറ്റ്സിന്​ സർവിസില്ല….

Read More