
കോച്ചിംഗ് സെൻററുകൾ മരണ അറകളായി മാറി, അധികൃതർ പരാജയപ്പെട്ടു; സുപ്രീംകോടതി
ഡൽഹി സിവിൽ സർവ്വീസ് കോച്ചിംഗ് സെൻററിൽ വെള്ളക്കെട്ടിൽ മുങ്ങി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കോച്ചിംഗ് സെൻററുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു. കോച്ചിംഗ് സെൻററുകൾ മരണ അറകളായെന്നും കുട്ടികളുടെ ജീവൻ വെച്ച് കളിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര – ഡൽഹി സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഡൽഹിയിൽ മാത്രം നൂറുകണക്കിന് കോച്ചിംഗ് സെൻററുകളുണ്ട്. സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് കോർപ്പറേഷനോട് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു- ‘ഈ…