പാർലമെന്റ് സുരക്ഷാ വീഴ്ച; സെക്യൂരിറ്റി ഡയറക്ടറോട് വിശദീകരണം തേടി ലോക്സഭാ സ്പീക്കർ
ലോക്സഭയിലെ സുരക്ഷാ വീഴ്ച വിശദമായി അന്വേഷിക്കുമെന്ന് ലോക്സഭ സ്പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർസ്പ്രേയുമായി രണ്ട് പേർ പ്രതിഷേധം നടത്തിയത്. സന്ദർശക ഗാലറിയിൽ നിന്നും ഇവർ സഭാംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. ശൂന്യവേളക്കിടെ ആയിരുന്നു സംഭവം. കണ്ണീർ വാതകമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ആഘോഷങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന കളർ സ്പ്രേയാണിതെന്നും മനസ്സിലായത്. സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവർ പ്രതിഷേധിച്ചത്. എംപിമാരും സെക്യൂരിറ്റിമാരും ചേർന്നാണ്…