മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയിൽ പ്രതികരണവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രം​ഗത്ത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസാണിത്. കേരളം പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് കോടതി പോലും നിരീക്ഷിച്ച് തുടങ്ങിയിരിക്കുന്നു. തമിഴ്‌നാടിന് വെള്ളം…

Read More

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയിച്ചു

പതിനെട്ടാം ലോക്സഭയിൽ ഇടുക്കിയുടെ ശബ്ദമാകാൻ രണ്ടാം തവണയും ഡീൻ കുര്യാക്കോസ്. ഇടുക്കിയിൽ മൂന്നാം പോരാട്ടത്തിന് ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ വിജയം രണ്ടാം തവണയും ഡീനിനൊപ്പം തന്നെ. 133727 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ചവർ നേരിട്ട് ഏറ്റുമുട്ടുന്ന ഏക സീറ്റെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ടായിരുന്നു. നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ ഇത്തവണ മണ്ഡലം യുഡിഎഫിന്റെ കൈപ്പത്തിക്കുള്ളിലായി.

Read More

മൂന്നാറിലെ കാട്ടാനശല്യത്തിന് പരിഹാരം; ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക, ആര്‍ആര്‍ടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് എംപിയുടെ നിരാ​ഹാര സമരം. ഇന്നലെ ഉച്ചയോടെയാണ് ഡീന്‍ കുര്യാക്കോസ് എംപി നിരാഹാര സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ…

Read More

പി.ജെ ജോസഫിനെതിരായ  എം.എം മണിയുടെ പരിഹാസത്തിന് മറുപടിയുമായി ഡീൻ കുര്യക്കോസ്

പിജെ ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് എംഎം മണിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഡീൻ കുര്യക്കോസ് എംപി. പിജെ ജോസഫിനെതിരായ  എംഎം മണിയുടെ പരിഹാസത്തിനായിരുന്നു ഡീൻ കുര്യക്കോസിന്റെ മറുപടി. ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തില്ല എന്നുവച്ച് വികസന വിരോധി ആകില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് തോന്നുന്ന സമയത്താണ് തീരുമാനിച്ചതെന്നും സിപിഎം നേതാക്കളുടെ ചിലവിൽ അല്ല താൻ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസിനെതിരെയും ഡീൻ കുര്യാക്കോസ് ആഞ്ഞടിച്ചു. സിവി വർഗീസിന്റെയും എംഎം…

Read More

അരിക്കൊമ്പൻ ഫാൻസും ഹൈക്കോടതിയും എവിടെ? : ആഞ്ഞടിച്ച് ഡീൻ

ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിനു സമീപം കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായി ഡീൻ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ, ഇത്രയും ആളുകളെ കൊന്നടുക്കിയ, നാടിനു മുഴുവൻ അസ്വസ്ഥ സൃഷ്ടിക്കുന്ന കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ എന്നതിൽ ലജ്ജിക്കുന്നുവെന്ന് ഡീൻ  പ്രതികരിച്ചു. അരിക്കൊമ്പനെ പൊക്കിക്കൊണ്ടു നടന്ന ഫാൻസും ഹൈക്കോടതിയും ഇപ്പോൾ എവിടെയാണെന്നും ഡീൻ ചോദിച്ചു. ഡീൻ…

Read More