ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്

ഇടുക്കിയിലെ എല്‍ഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെതിരെ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനകൂലിച്ച് ഡീന്‍ വോട്ടു ചെയ്തു എന്നാരോപിച്ച് ജോയ്സ് ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചത്. ജോയ്സ് ജോര്‍ജിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആരോപണങ്ങള്‍ പിന്‍വലിച്ച് 15ദിവസത്തിനുള്ളില്‍ മാപ്പുപറയണമെന്നാണ് നോട്ടീസില്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പു പറയാൻ…

Read More

നിരാഹാരം അനുഷ്ഠിച്ച ഡീൻ കുര്യാക്കോസ് എംപിയുടെ ആരോഗ്യ നില വഷളായി; എം.പിയെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാറിൽ നിരാഹാര സമരം അനുഷ്‌ഠിച്ച ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതോടെയാണ് പോലീസ് എത്തി എംപിയെ മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനം. പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്. മൂന്നാറിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം…

Read More