സിദ്ധാർത്ഥന്റെ മരണം: ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി

വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കുകയാണ് വേണ്ടത്. അത് ചെയ്തിട്ടില്ല. സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ച മർദ്ദനമുറയുടെ പശ്ചാത്തലത്തിൽ ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുമെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

Read More

കൂട്ടമരണം; മഹാരാഷ്ട്ര ആശുപത്രിയിലെ ഡീനെതിരെ നരഹത്യാ കേസ്

മഹാരാഷ്ട്രയിൽ 48 മണിക്കൂറിനിടെ 16 നവജാതശിശുക്കൾ ഉൾപ്പെടെ 31 പേർ മരിച്ച നന്ദേഡ് സർക്കാർ മെഡിക്കൽ കോളജിലെ ഡീനെതിരെ കേസ്. കൂട്ടമരണത്തിൽ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് നന്ദേഡ് റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരണപ്പെട്ട ഒരു നവജാതശിശുവിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആക്ടിങ് ഡീൻ ഡോ. ശ്യാമറാവു വാകോഡെയ്ക്കെതിരെയാണ് കേസ്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഡീനെതിരെ ചുമത്തിയിരിക്കുന്ന കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യാ കേസ്. ഡീനിന്റെയും ശിശുരോ​ഗ…

Read More