
തൃശൂരിൽ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരുടെയും വോട്ട് വേണം; കെ മുരളീധരൻ
തൃശൂരിൽ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരുടെയും വോട്ട് വേണമെന്ന് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരൻ. പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് ചില പ്രസ്ഥാനങ്ങളോട് ചില നയങ്ങളുണ്ട്. ആ നയങ്ങളെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും തെറ്റാണ്. അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആരെങ്കിലും വോട്ടുതരുന്നത് കൊണ്ട് പാർട്ടിയുടെ നയത്തിൽ മാറ്റമുണ്ടാവില്ല. മുഖ്യമന്ത്രിക്ക് രണ്ടു മൂന്നു ദിവസമായി പ്രത്യേക മാനസികാവസ്ഥയാണെന്നും…