
പാക്കിസ്ഥാനിലെ സൈനിക താവളത്തിൽ ചാവേർ ബോംബ് ആക്രമണം; 23 പേർ കൊല്ലപ്പെട്ടു
പാകിസ്താനിൽ സൈനിക താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ സൈനിക താവളത്തിലാണ് പുലർച്ചെ സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. സാധാരണ വസ്ത്രം ധരിച്ചിരുന്നതിനാൽ കൊല്ലപ്പെട്ടത് സൈനികരാണോ എന്ന് തിരിച്ചറിയാനും പ്രയാസം നേരിട്ടുവെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്താനി താലിബാനുമായി ബന്ധമുള്ള തെഹ്രീകെ ജിഹാദ് പാകിസ്താൻ ഏറ്റെടുത്തിട്ടുണ്ട്. താത്കാലിക സൈനിക…