തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; 4 മരണം

തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ​ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന കമ്പനിയിലായിരുന്നു അപകടം. 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്നു സാത്തൂർ പൊലീസ് അറിയിച്ചു. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

റഫയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇസ്രായേൽ സൈന്യം കടന്നുകയറിയതായി റിപ്പോർട്ട്; ആശങ്ക പ്രകടിപ്പിച്ച് യു.എൻ

റഫയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറി ഇസ്രായേൽ സൈന്യം. അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാൻ ഇനിയും വൈകരുതെന്ന് യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. മധ്യ റഫയിലെ അൽ അവ്ദ മസ്ജിദിന് സമീപം ഇസ്രായേൽ സൈനിക ടാങ്കുകൾ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭയാർഥികളുടെ താമസ കേന്ദ്രങ്ങൾക്കു നേരെ സൈന്യം വീണ്ടും ആക്രമണം നടത്തി. ലക്ഷക്കണക്കിന് അഭയാർഥികൾ തമ്പടിച്ച തൽ അസ്സുൽത്താനിൽ കര- വ്യോമാക്രമണം തുടർന്ന ഇസ്രായേൽ സേന 20 പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ സിവിൽ ഡിഫൻസും…

Read More