വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം; മരിച്ചത് ഒഡീഷ സ്വദേശി

കടവന്ത്രയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശ് മനീഷ് കുമാർ ഐസ്‌വാളാണ് മരിച്ചത്. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മനീഷ് കുമാർ താമസിച്ചിരുന്നത് ഇതിനു സമീപത്താണ്. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Read More

തമിഴ്‌നാട്ടിൽ റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ  മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്ട്രേഷനിൽ (കെഎൽ 05 എയു 9199) ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌ഥതയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. എന്നാൽ ഇവര്‍ ആരൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്, എന്നാൽ ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല….

Read More

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി

പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി. സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ബോട്ടില്‍ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്. സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും. പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചാവക്കാട്…

Read More

പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; 32കാരൻ മരിച്ചനിലയിൽ

16കാരിയെ കഴുത്തറുത്ത് കൊന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ തലയുമായി ഒളിവിൽ പോയ പ്രതി പ്രകാശാണ്(32)മരിച്ചത്. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. മടിക്കേരിയിലെ ഹമ്മിയാല ഗ്രാമത്തിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.ഇയാളും പെൺകുട്ടിയുമായുള്ള വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞതിന് പിന്നാലെയായിരുന്നു കൊലപാതകം. പത്താം ക്ലാസ് പരീക്ഷ പാസായ മീനയും പ്രകാശും തമ്മിലുള്ള വിവാഹനിശ്ചയം മടിക്കേരിയിലെ സുർലബ്ബി ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടക്കുന്നെന്ന വിവരം ലഭിച്ച ബാലാവകാശ കമ്മിഷൻ സ്ഥലത്തെത്തുകയും ചടങ്ങ്…

Read More

റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി മരിച്ച നിലയിൽ

തിരുവനന്തപുരം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി താമസസ്ഥലത്ത് മരിച്ച നിലയിൽ. നെയ്യാറ്റിൻകര തോട്ടാത്തുവിള ബാബു നിവാസിൽ ബാബു-ശ്രീജ ദമ്പതികളുടെ മകനായ ആഷിക് ലിയോ (20) യാണ് മരിച്ചത്. അധ്യാപികയായ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റാസൽഖൈമ സ്റ്റർലിങ് യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റാക് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More

തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

 വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ.  വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി  എന്നിവരാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നല്‍കിയത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ്…

Read More

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മലയാളി നേഴ്സിനെ  മരിച്ച നിലയിൽ കണ്ടെത്തി

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മലയാളി നേഴ്സിനെ  മരിച്ച നിലയിൽ കണ്ടെത്തി. യുവതി പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മിയാണെന്നു തിരിച്ചറിഞ്ഞു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയിരുന്നു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ഷാൾ കുരുങ്ങി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം മാതാവ് മരിച്ചതു മുതൽ കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ്…

Read More

വര്‍ക്കലയില്‍ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി; പൊലീസ് കേസെടുത്തു

വര്‍ക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വർക്കല പുത്തൻ ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപത്തെ കരിക്ക് വിൽപ്പനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പാന്‍റും ഷർട്ടും ആണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും വര്‍ക്കല പൊലീസ് പറഞ്ഞു. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.

Read More

പാലക്കാട്ട് ജനവാസ മേഖലയിൽ പുലിയെ ചത്ത നിലയിൽ

പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപമാണ് സംഭവം. നെല്ലിയാമ്പതി മണലൊരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപത്തുള്ള പാതയാണിത്. ഇന്ന് പുലർച്ചെ 5.30ന് ഇതുവഴി പോയ പാൽ വിൽപ്പനക്കാരനാണ് പുലി റോഡിൽ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ പൊട്ടി ആന്തരികാവയവങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരു കൈ ഒടിയുകയും ചെയ്‌തു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിലിറങ്ങിയപ്പോൾ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, വന്യജീവികൾ…

Read More

കോഴിക്കോട് പയ്യോളിയിൽ ഒന്നര വയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ ; മാതാവ് കസ്റ്റഡിയിൽ

കോഴിക്കോട് പയ്യോളിയിൽ ഒന്നരവയസുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മണിയൂർ സ്വദേശി ഇർഷാദിന്റെ മകൾ ആയിഷ സിയയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുട്ടിയുടെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.

Read More