കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി; പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ  ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ്  ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.    കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ്…

Read More

യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം: മരിച്ച നിലയിൽ കാമുകനും

26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല….

Read More

ബം​ഗ​ളൂ​രു​വി​ൽ ഡെ​ങ്കിപ്പ​നി: ഒരാൾ മരിച്ചു

ബം​ഗ​ളൂ​രു​വി​ൽ ഡെ​ങ്കി​പ്പ​നി ബാധ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഒരു മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. സി.​വി. രാ​മ​ൻ ന​ഗ​ർ സ്വ​ദേ​ശി​യാ​യ 27കാ​ര​നാ​ണ് ഡെ​ങ്കി ബാ​ധി​ച്ച് മരിച്ചത്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ബം​ഗ​ളൂ​രു​വി​ൽ റി​പ്പോ​ർ​ട്ട് ചെയ്ത ആ​ദ്യത്തെ ​ഡെ​ങ്കി​പ്പ​നി മ​ര​ണ​മാ​ണി​തെ​ന്ന് ബി.​ബി.​എം.​പി ചീ​ഫ് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​സ​യ്യി​ദ് സി​റാ​ജു​ദ്ദീ​ൻ മ​ദ​നി അ​റി​യി​ച്ചു. മ​ര​ണ​ത്തെ​തു​ട​ർ​ന്ന് ഡെ​ങ്കി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി നടത്താൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ തുടങ്ങിയിട്ടുണ്ട്. 27കാ​ര​നെ കൂ​ടാ​തെ അ​ർ​ബു​ദ ബാ​ധി​ത​യാ​യ 80കാ​രി​യു​ടെ മ​ര​ണ​വും ഡെ​ങ്കി​പ്പ​നി​ ബാധിച്ചാണെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സം​ശ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ…

Read More

ബാൽക്കണിയിൽ നിന്ന് വീണു; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ​ദാരുണാന്ത്യം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. 52 വയസായിരുന്നു. ബെംഗളൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ നിന്നാണ് താഴേക്ക് വീണത്. ഫ്ലാറ്റലെ നാലാം നിലയിൽ നിന്ന് താഴെക്ക് വീഴുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രാവിലെ 11.15 നാണ് സംഭവം. വിഷാദം അടക്കമുള്ള രോഗങ്ങൾ കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോൺസണെ അലട്ടിയിരുന്നു എന്ന് പൊലീസിന് കൊടുത്ത മൊഴിയിൽ കുടുംബാംഗങ്ങള്‍ പറയ്യുന്നുണ്ട്. 1996 ലാണ്…

Read More

കുവൈത്ത് തീപിടിത്തം: മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ…

Read More

നടി നൂർ മാളബികയെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന

നടിയും മോഡലുമായ നൂർ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഫ്‌ലാറ്റിൽ നിന്നും ദുർഗന്ധമുണ്ടായതിൽ സംശയം തോന്നിയ തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. നൂറിന്റെ മരണത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ…

Read More

ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു. വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്പാനിഷ് പൌരനായ പൈലറ്റ് മരിച്ചു….

Read More

എൻ എസ് യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ധർമ്മാവരത്ത് മരിച്ച നിലയില്‍

എൻഎസ്ഐയു ദേശീയ നേതാവ് ആന്ധ്രയിൽ കൊല്ലപ്പെട്ടു.എൻഎസ്ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആണ് മരിച്ചത്.ആന്ധ്രയിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാർ. ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്നാണ് സംശയം. നെയ്യാർ ഡാമിൽ കൂട്ടയടി നടന്ന വിവാദ കെഎസ്‍യു ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു.കെഎസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നത് ആണ് രാജ്…

Read More

ഉത്തർപ്രദേശിൽ ട്രക്ക് ബസിനു മുകളിലേക്ക് മറിഞ്ഞു; 11 മരണം; 10 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ബസിനു മുകളിലേക്കു മറിഞ്ഞ് 11 പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. സീതാപുരിൽനിന്നും ഉത്തരാഖണ്ഡിലെ പുർണഗിരിയിലേക്ക് തീർഥാടകരുമായ പോയ ബസാണ് അപകടത്തിൽപ്പെട്ടത്. എഴുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് വഴിയരികിൽ ഒരു ധാബയ്ക്കു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്തു ബസിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ വിദ്യാർഥിനിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂരിലെ സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രേയ ആണ് മരിച്ചത്. മറ്റൊരു കുട്ടിയൊടൊപ്പം എത്തിയ പെൺകുട്ടി കടലിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.

Read More