ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസ്; 6ന് പ്രസവം, 7ന് കുട്ടിയെ കുഴിച്ചുമൂടി: കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസയുടെ സ്ഥിരീകരണം. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനയി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടേത് കൊലപാതകമാണോ എന്നതിൽ നിലവിൽ സ്ഥിരീകരണമില്ല. ഇക്കാര്യം പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുളളു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ…

Read More

ജോലിക്കെത്തിയ ബംഗാൾ സ്വദേശി മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹത , പൊലീസ് അന്വേഷണം ആരംഭിച്ചു

അഞ്ച് ദിവസം മുൻപ് ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം മരിച്ച നിലയിൽ. വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കൽ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം ബംഗാൾ സ്വദേശിയായ സമയ ഹസ്ദയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്. ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വള്ളികുന്നം എസ് എച്ച് ഒ ബിനുകുമാർ റ്റി, എസ് ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ…

Read More

വയനാട് ഉരുൾപൊട്ടൽ; 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് മന്ത്രി

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 292 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ…

Read More

വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ അധ്യാപകൻ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദുരന്തനിവാരണസേനാംഗങ്ങളും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ മഞ്ഞച്ചീളിയില്‍നിന്ന് 500 മീറ്റര്‍ അകലെ പത്താം മൈല്‍ എന്ന സ്ഥലത്താണ്‌ മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസമായി മാത്യുവിനായി തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30-യോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളച്ചോല ഗവ. എല്‍.പി. സ്‌കൂളിലെ റിട്ട. അധ്യാപകനാണ് കുളത്തിങ്കല്‍ മാത്യു എന്ന മത്തായി മാഷ്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയത്. ആദ്യ ഉരുള്‍പൊട്ടല്‍സമയത്ത്…

Read More

വയനാട് ദുരന്തം: ഇതുവരെ തിരിച്ചറി‌ഞ്ഞത് 75 മൃതദേഹങ്ങൾ മാത്രം

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. 155 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്ഥിരീകരിച്ചത് 166 മരണങ്ങളാണ്. ഇതിൽ മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു.  ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിക്കും. നിലവിൽ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. ഇവരിൽ…

Read More

വയനാട് ഉരുൾപൊട്ടലിൽ ഏഴ് മരണം; കാണാതായവർക്കായി തെരച്ചിൽ, കൺട്രോൾ റൂം തുറന്നു

മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ചൂരൽമല ടൗണിൻറെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയിൽ പുലർച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുൾപൊട്ടിയത്. അർധരാത്രിയിലെ ഉരുൾപൊട്ടലിനുശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്….

Read More

ആദിവാസി യുവതി കുടിലിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി അടിമാലി പഞ്ചായത്തിൽ ആദിവാസി യുവതിയെ കുടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈൽ ആദിവാസി കുടിയിൽ താമസിക്കുന്ന  ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ് മരിച്ചത്. കൊലപാതകം എന്ന് സംശയം.  ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഇവരുടെ വീട്ടിൽ വഴക്കുണ്ടായതായി അയൽവാസികൾ പറയുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം: 8 പേര്‍ക്ക് പരിക്ക്

 ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. മരിച്ചവരില്‍ രണ്ടുപേര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. ഒരാള്‍ രുദ്രപ്രയാഗ് സ്വദേശിയാണെന്നാണ് വിവരം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡ്-കേദാര്‍നാഥ് ട്രക്കിങ് പാതയിലെ ചിര്‍ബാസയ്ക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തേയും ജില്ലയിലേയും ദുരന്ത നിവാരണ സേനകള്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. യാത്രക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രധാനപാതകളിലെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Read More

‘ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്’; മനുഷ്യസാധ്യമായതെല്ലാം ചെയ്തു: പ്രതികരിച്ച് മുഖ്യമന്ത്രി

ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മരണവാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോയിയെ കണ്ടെത്താനായി മനുഷ്യസാധ്യമായ എല്ലാ നടപടികളുമെടുത്തെങ്കിലും അതിന് സാധിക്കാത്തത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾ  ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്. ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് – വഞ്ചിയൂർ ഭാ​ഗത്തു നിന്ന്…

Read More

‘ആമയിഴഞ്ചാൻ അപകടം കേരള സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മ’: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം അഴുക്ക് ചാലിൽ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ദൗർഭാഗ്യകരമായ ഈ സംഭവം കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈയ്യാളുന്ന സിപിഎം ആമയിഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ധാർമ്മികത കാട്ടണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഞ്ചാൻ തോട്ടിൽ സംഭവിച്ചിരിക്കുന്നത്.  രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി…

Read More