കഴക്കൂട്ടത്ത് നിറുത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി; മൂന്നുദിവസത്തെ പഴക്കമെന്നു പൊലീസ്

തിരുവനന്തപുരം കുളത്തൂരില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാർ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവർ കാറിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടർന്ന് തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ സീറ്റിനടിയിലാണ് മൃതദേഹം കിടന്നത്. ആത്മഹത്യയാണെന്നാണ് നിഗമനം.

Read More

മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവം; മൃതദേഹവുമായി പ്രതിഷേധം

ഉള്ളിയേരിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധം. മരണപ്പെട്ട അശ്വതിയുടെ മൃതദേഹവുമായി പ്രതിഷേധക്കാർ ആശുപത്രിയിൽ എത്തിയത്. കോളേജ് കവാടത്തിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

Read More

സർക്കാർ സ്‌കൂളിലെ ഭക്ഷണത്തിൽ ചത്ത ഓന്ത്; ജാര്‍ഖണ്ഡിൽ 65 വിദ്യാർഥികൾ ആശുപത്രിയിൽ

ജാര്‍ഖണ്ഡിലെ സർക്കാർ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പൊലീസ് സ്റ്റേഷൻ ഇൻചാർജായ ഗുരുചരണ്‍ മന്‍ജി പറഞ്ഞു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാർഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

Read More

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപാലത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനാഥമായ നിലയിൽ ബാഗ് ഇരിക്കുന്നത് കണ്ട് സ്റ്റേഷനിലെ ജീവനക്കാർ റെയിൽവേ പൊലീസിനെ അറിയിച്ചു. പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പുതപ്പിച്ചിരുന്ന തുണിയിൽ ആശുപത്രിയുടെ സീലുണ്ടായിരുന്നു. മരിച്ചതിനുശേഷം ബാഗിലാക്കി കൊണ്ടുവന്നതാണോ, കുട്ടിയെ കൊന്ന് ബാഗിലാക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഏത് ആശുപത്രിയിലാണ് കുട്ടിയെ പ്രസവിച്ചതെന്നും പൊലീസ്…

Read More

വയനാട് ദുരന്തം; മരിച്ച 36പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ഉത്തരവിറക്കി ജില്ലാ കളക്ടർ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളിൽ നിന്ന് ശഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉൾപ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങൾ ഉൾപ്പെടെ 36പേരെ തിരിച്ചറിഞ്ഞത്. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്…

Read More

അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു

അമേരിക്കയിലെ അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓഗസ്റ്റ് 23നാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ രമേഷ് ബാബു പെരസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി സ്വദേശിയും 63കാരനുമായ ഡോക്ടർ രമേഷ് ബാബു പെരസെട്ടി ഏറെക്കാലമായി അമേരിക്കയിൽ നിരവധി ആശുപത്രികളും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ക്രിംസൺ നെറ്റ്വർക്ക് എന്ന പേരിൽ പ്രാദേശികരായ ആരോഗ്യ വിദഗ്ധരെ അടക്കം ഉൾപ്പെടുത്തിയുള്ള സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടറും സ്ഥാപകനുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.  ഭാര്യയും നാല് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമായിരുന്നു ഡോക്ടർ രമേഷ് ബാബു പെരസെട്ടി…

Read More

മുംബൈ ടിസ്സിലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; റാഗിങ് സംശയിച്ച് പൊലീസ്

മുംബൈയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിഐഎസ്എസ്) വിദ്യാർഥിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പൊലീസ് റാഗിങ് സംശയിക്കുന്നു. ലഖ്നൗ സ്വദേശിയായ അനുരാഗ് ജയ്സ്വാളിനെയാണ് ശനിയാഴ്ച രാവിലെ നഗരത്തിലെ വാടക അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹ്യൂമൻ റിസോഴ്സ് പ്രോഗ്രാം വിദ്യാർഥിയായ അനുരാഗ് വെള്ളിയാഴ്ച രാത്രി വാഷിയിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടിക്ക് പോയതായി പറയുന്നു. പാർട്ടിയിൽ 150 വിദ്യാർഥികൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് കൂട്ടുകാർ ബലമായി വാതിൽ തുറന്നു. തുടർന്ന് വിദ്യാർഥിയെ ചെമ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More

വന്ദേ ഭാരത് എക്സ്പ്രസിൽ കൊടുത്ത കറിയിൽ ചത്ത പാറ്റ; പ്രതികരിച്ച് റെയിൽവേ

വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം. ഷിർദ്ദിയിൽ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിൽ ആണ് കുടുംബം യാത്ര ചെയ്തിരുന്നത്. കുടുംബം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയതെന്ന് റിക്കി ജെസ്വാനി എന്നയാൾ എക്സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. അതേസമയം, ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ്…

Read More

യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെന്ന് സൂചന

പെരുമ്പാവൂരിൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഭർത്താവ് അനീഷ് രണ്ടു മാസം മുൻപാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ.

Read More

കാണാതായ കുഞ്ഞിനെ പുഴയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി; സമീപത്തായി അവശനിലയിൽ മുത്തശ്ശി

മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുരയിടത്തിനടുത്തെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മുത്തശ്ശി ജാൻസിയെയും കുഞ്ഞിനെയും കാണാതായത്. കുട്ടിയോടൊപ്പം കണ്ടെത്തിയ ജാൻസിയുടെ നില ഗുരുതരമാണ്. കുഞ്ഞിനെ ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുത്തശ്ശിയെ രാജാക്കാട്ടിലെ സർക്കാർ ആശുപത്രിയിലേക്കും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30വരെ ജാൻസിയുടെ ഭർത്താവ്…

Read More