
ഭൃർതൃ വീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോട് – കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 -ന് ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിലെ ജനലിലാണ് കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് കാണുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പാലോട് പൊലീസ് കേസെടുത്തു. രണ്ട്…