
അമേരിക്കയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; മരണ കാരണം അവ്യക്തം
അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ് ബോറോയിലെ വീടിനുള്ളിലാണ് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) ഇവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച്ച വൈകിട്ടാണ് മരണം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്….