മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു.  അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്. …

Read More

അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം.  

Read More

തിരുവനന്തപുരത്ത് ദമ്പതിമാര്‍ വീട്ടില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കോടംബ്ലാച്ചി കുഴിയില്‍വീട്ടില്‍ കൃഷ്ണന്‍ ആചാരി(63) ഭാര്യ വസന്തകുമാരി(58) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. കൃഷ്ണന്‍ ആചാരിയും ഭാര്യ വസന്തകുമാരിയും മുതുവിളയില്‍ മകനൊപ്പമാണ് താമസം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മകന്‍ കഴിഞ്ഞദിവസം ഭാര്യയുടെ വീട്ടില്‍പോയിരുന്നു. ഈ സമയത്താണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ മകന്‍ വിളിച്ചിട്ടും കൃഷ്ണന്‍ ആചാരി ഫോണെടുത്തില്ല. ഇതോടെ അയല്‍ക്കാരെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാവിലെ എട്ടരയോടെ…

Read More

കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; 36 ദിവസം മാത്രം പ്രായം: അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല സ്വദേശികളുടെ മകന്‍ ശ്രീദേവിനെയാണ് വീടിന്റെ പുറകിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് സജി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിന്റെ കെെവരിയിൽ കു‍ഞ്ഞിന്റെ ടവൽ കണ്ടതിനെ തുടർന്ന് പോലീസ് സംശയമുന്നയിച്ചു….

Read More

നവജാത ശിശുവിനെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; പ്രസവം മറച്ചുവെച്ച് 42 കാരി

തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. എന്നാൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്….

Read More

അങ്കമാലിയിൽ  തീപ്പിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം അങ്കമാലിയിൽ തീപിടുത്തതിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തതിൽ ബാബു കെട്ടിടത്തിൽ കുടുങ്ങിപ്പോയിരുന്നു. കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലർച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.   തീപ്പിടിത്തമുണ്ടായ സമയത്ത് ബാബു ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടിൽ ചെന്നിട്ടില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ബാബു ഓഫീസിൽ…

Read More

ഹരിപ്പാട് ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരി മരിച്ച നിലയിൽ

ഹരിപ്പാട് ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരി മരിച്ചു. ഹരിപ്പാട് കാർത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരിൽ ഷാജഹാൻ (കൊച്ചുമോൻ) സനീറ ദമ്പതികളുടെ ഏക മകൾ ഹൻഫ ഫാത്തിമയാണ് മരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ ഹൻഫയെ സ്‌കൂളിൽ പോകാൻ പതിവുപോലെ വിളിച്ചുണർത്താനെത്തിയപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

കൊച്ചിയിലെ ലോഡ്ജിൽ കുഞ്ഞ് മരിച്ച സംഭവം;  അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്ത്. ഈ മാസം 1നാണ് ഇവർ ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ…

Read More

മകൻ കാനഡയിൽ മരിച്ചു; വിവരമറിഞ്ഞ് ഡോക്ടറായ മാതാവ്  ജീവനൊടുക്കി

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയെ (48) കായംകുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മകൻ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണു ഡോ. മെഹറുന്നിസ ജീവനൊടുക്കിയത്. കായംകുളം പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ, മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇഎൻ ടി വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്. ഇവരുടെ മകൻ കാനഡയിൽ എൻജിനീയറിങ് വിദ്യാർഥിയായ ബിന്യാമിൻ കഴിഞ്ഞ ദിവസമാണ്…

Read More

മണിപ്പൂരിൽ പൊലീസുകാരനെ വെടിവച്ചുകൊന്നു

മണിപ്പൂരിൽ പൊലീസുകാരനെ വെടിവച്ചുകൊന്നു. മൊറേയിലാണ് സംഭവം. ചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം.  ഇന്ന് രാവിലെ 9.30 ന് മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മൊറേയിലാണ് സംഭവമുണ്ടായത്. മോറെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറാണ് (എസ് ഡി പി ഒ) ചിങ് തം ആനന്ദ്. അതിർത്തി പട്ടണത്തിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു.  പരിക്കേറ്റ എസ്…

Read More