
നവീൻ ബാബുവിൻറെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുക്കും; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ കേസിൽ പ്രതിചേർക്കാനാണ് പൊലീസിൻറെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. നവീൻ ബാബുവിൻറെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേർക്കുക. അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് പരാതി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വിപി ദുൽഖിഫിലാണ്…