നിർധനർക്ക് ആശ്വാസം; പ്രവാസി മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി നോർക

മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം ഉറ്റവരിലേക്കെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നെട്ടോട്ടമോടുന്നത് പ്രവാസലോകത്തെ സ്ഥിരം കാഴ്ചയാണ്. ഇത്തരം അവസ്ഥകൾക്കു ഉത്തരമായി ആണ് നോർക്ക റൂട്സ് അവതരിപ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകർ മുൻപിലുണ്ടാകുമെങ്കിലും പണം ആവശ്യങ്ങൾക്കായി ബന്ധുക്കളും ചെറിയ സ്ഥാപനങ്ങളും നെട്ടോട്ടം ഓടേണ്ടി വരുന്നു. സന്ദർശക വിസയിലെത്തുന്നവരാണ് മരിക്കുന്നതെങ്കിൽ നടപടിക്രമങ്ങൾക്ക് സഹായം നൽകാനായി സ്ഥാപനങ്ങൾ പോലുമുണ്ടാകില്ല. ഈ സമയത്ത് പരക്കം പായുന്ന സുഹൃത്തുക്കളും ബന്ധുക്കളും നോർക്കയുടെ സഹായം അറിയാതെ പോകുന്നു. മൃതദേഹം അയക്കാൻ 5000 ദിർഹമോളം ചെലവ് വരുന്നതിനാൽ, കാർഗോ…

Read More

സുഡാൻ സംഘർഷം: കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാത്രിയോടെ ആംബുലൻസ് എത്തിയാണ് മൃതദേഹം മാറ്റിയത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ആൽബർട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ് മൃതദേഹം ഉണ്ടായിരുന്നത്. മേഖലയിൽ സംഘർഷം തുടരുന്നതാണ് മൃതദേഹം മാറ്റാൻ തടസ്സമായിരുന്നത്. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാൻ കുടുംബം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു. താമസിക്കുന്ന ഫ്ലാറ്റിന്റെ ജനലരികിൽ നിൽക്കുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ആൽബർട്ടിന്റെ ഭാര്യക്കും…

Read More

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ മൃതദേഹം കരക്കടിഞ്ഞു. എ ആർ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോൺസാലസിൻറെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോൺസാലസ്. ഇന്ന് രാവിലെ 8.30 ഓടെയാണ് മൃതദേഹം ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞത്. പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഫെബി ഗോൺസാലസിന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഇൻക്വസ്റ്റ് നടത്തുകയാണ്. ഗോൺസാലസിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Read More

നരബലി കേസ്; പത്മയുടെ മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മകൻ

ഇലന്തൂരിൽ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു.18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയിൽ കാത്തിരിക്കുകയാണെന്നും മൃതദേഹം വിട്ടുകിട്ടാൻ അടിയന്തരമായി ഇടപെടണമെന്നും പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. കയ്യിൽ പണം ഇല്ല, സർക്കാർ സഹായവും ലഭിച്ചിട്ടില്ലെന്നാണ് പത്മയുടെ മകൻ പറയുന്നത്. ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തിൽ വിട്ടു കിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ്…

Read More

‘ദൃശ്യം’ മോഡൽ കൊല വീണ്ടും: യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ആലപ്പുഴ ആര്യാടു നിന്ന് കഴിഞ്ഞ മാസം കാണാതായ യുവാവിനെ കൊലപ്പെടുത്തി കോട്ടയത്ത് വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞമാസം 26നു കാണാതായ യുവാവിനെയാണ് ചങ്ങനാശേരിയിൽ കൊലപ്പെടുത്തി വീടിനു പിന്നിലെ ചാർത്തിൽ കുഴിച്ചിട്ടതായി കണ്ടെത്തിയത്. ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ പുരുഷന്റെ മകൻ ബിന്ദുമോന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോന്റെ ബൈക്ക്…

Read More