ആലപ്പുഴ അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; ഒരാൾ അരൂർ സ്വദേശി നിയാസ് , രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിൽ

ആലപ്പുഴ അന്ധകാരനഴിയിൽ രണ്ട് മൃതദേഹങ്ങൾ കടൽത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. കുത്തിയതോട് കൈരളി ജംഗ്ഷനിന് സമീപത്ത് നിന്ന് കണ്ടെത്തിയ നിയാസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തീരത്തടിഞ്ഞ രണ്ടാമത്തെ മൃതദേഹം അഴുകിയ നിലയിയാണ്. ഇത് ആരുടേതാണ് എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് മൃതദഹേങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.

Read More

വയനാട് സൂചിപ്പാറയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെത്തിച്ചില്ല ; പിപിഇ കിറ്റും മറ്റ് സൗകര്യങ്ങളും നൽകിയില്ലെന്ന് രക്ഷാപ്രവർത്തകർ

വയനാട് സൂചിപ്പാറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചില്ല. മൃതദേഹം എടുക്കാതെ ഹെലികോപ്റ്റർ മടങ്ങി. രക്ഷാപ്രവർത്തകരെ മാത്രമാണ് ഹെലികോപ്റ്ററിൽ തിരികെ കൊണ്ടുവന്നത്. പി പി. ഇ കിറ്റും മറ്റു സൗകര്യങ്ങളും എത്തിച്ചില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാല് മൃതദേഹങ്ങളാണ് ഇന്ന് തിരച്ചിലിനിടെ സൂചിപ്പാറയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു. വൈകീട്ടോടെയാണ് ഹെലികോപ്റ്റർ എത്തിയത്. എന്നാൽ കവറുകൾ താഴേക്കിട്ട് മൃതദേഹങ്ങൾ പാക്ക് ചെയ്തുവെക്കണമെന്നാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകർക്ക് നൽകിയ നിർദേശം. ഇത്രയും ദിവസമായതിനാൽ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. പി.പി.ഇ കിറ്റും…

Read More

കാണാത്തവർക്കായുള്ള തെരച്ചിൽ ആറാം ദിവസം; മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന; മരിച്ചവരുടെ എണ്ണം 365 ആയി ഉയർന്നു

ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാത്തവർക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരും. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരച്ചിൽ നടത്തും. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും. അതേസമയം തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളിൽ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പ് ഉയർന്നിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡ് ഭൂമി നൽകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി…

Read More

‘മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങൾ കടത്തി’;ഇസ്രയേൽ സേനയ്ക്ക് എതിരെ ഗുരുതര ആരോപണം

ഇസ്രായേലിന്റെ യുദ്ധഭീകരതയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ കടത്തിയതായി റിപ്പോർട്ട്. ഗാസയിലെ പലസ്തീൻ ഇൻഫർമേഷൻ സെന്റാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വികൃതമാക്കിയ 80ലേറെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൈമാറിയതെന്ന് പി.ഐ.സി പ്രസ്താവനയിൽ വെളിപ്പെടുത്തി. പ്രധാനപ്പെട്ട അവയവങ്ങളെല്ലാം മോഷ്ടിച്ച നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും ഉണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങളും സ്ഥലവുമെല്ലാം വെളിപ്പെടുത്താൻ ഇസ്രായേൽ തയാറായില്ലെന്ന് പ്രസ്താനയിൽ ചൂണ്ടിക്കാട്ടി. ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ് വഴിയാണ് ഡിസംബർ…

Read More

പമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ അയ്യപ്പ ഭക്തരുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ ചെങ്ങന്നൂർ പാമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ ശബരിമല തീർത്ഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പാറക്കടവിൽ വച്ച് ഒഴുക്കിൽ പെട്ട രണ്ട് തമിഴ്നാട് സ്വദേശികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സന്തോഷ് (19), അവിനാഷ് (21) എന്നിവരാണ് മരണപ്പെട്ടത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു; അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച 4 യുവാക്കൾക്ക് ജന്മനാടിന്റെ അന്ത്യാ‌ഞ്ജലി. മൃതദേഹങ്ങൾ പാലക്കാട് ചിറ്റൂരിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. മനോജ് കശ്മീരിലാണ് ചികിത്സയിലുള്ളത്. മരിച്ചരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിക്കാണ് ശ്രീനഗറിൽ നിന്നും വിമാനത്തിൽ…

Read More

കശ്മീർ വാഹനപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

കശ്മീരിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് മ​ന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചിറ്റൂർ സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ പുലർച്ചെ 2.25ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിക്കുക. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ് , ആർ. സുനിൽ,…

Read More