അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്ന് വീണ് അപകടം ; രോഗിയായ കുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകൾ

അമേരിക്കയിലെ ഫിലാഡൽഫിയയിൽ രോഗിയായ കുട്ടിയും അഞ്ചു പേരും അടക്കം ആറു പേർ സഞ്ചരിച്ച മെഡിക്കൽ യാത്രാവിമാനം തകർന്നു വീണു. യു.എസ് സമയം രാത്രി 6:30ന് വടക്ക് കിഴക്ക് ഫിലാഡൽഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപം ജനവാസമേഖലയിലാണ് വിമാനം തകർന്നു വീണത്.റൂസ്‌വെൽറ്റ് മാളിന് എതിർവശത്തെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിലെ കോട്ട്‌മാൻ, ബസ്റ്റൽട്ടൺ അവന്യൂസിന് സമീപമാണ് സംഭവം. റൂസ്‌വെൽറ്റ് ബൊളിവാർഡ് അടക്കമുള്ള പ്രദേശങ്ങളിൽ റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിമാനം തകർന്നു വീണതിന് പിന്നാലെ വീടുകൾക്കും വാഹനങ്ങൾക്കും തീ പിടിച്ചിരുന്നു. വിമാനത്തിൽ…

Read More

ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ ; വീട് വാടകയ്ക്ക് എടുത്ത സ്ത്രീയേയും പുരുഷനെയും കാണാനില്ല, കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്

വാടകയ്ക്ക് കൊടുത്ത വീടിനുള്ളിൽ അൻപതുകാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ താമസിച്ചിരുന്ന ഒരു സ്ത്രീയെയും പുരുഷനെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്രേറ്റർ നോയിഡയിലെ സഞ്ജയ് വിഹാർ കോളനിയിലെ വീട്ടിലാണ് 50കാരനായ ഡോ. ദിനേശ് ഗൗറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതാണെന്നാണ് പൊലീസിന്റെ സംശയം. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇവർ ഈ വാട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം…

Read More

വയനാട്ടിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടെന്നാണ് വിവരം. വനംവകുപ്പ് നടത്തിയ  തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.  ഇന്ന് പുലര്‍ച്ചെ 2.30ഓടെ ആണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഓപറേഷന്‍ സംഘത്തിൻ്റെ തെരച്ചിലിലാണ് കടുവയുടെ ജഡം കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.  

Read More

കൊല്ലത്ത് നവവധു തൂങ്ങി മരിച്ചനിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

കടയ്ക്കലിൽ യുവതിയെ വീട്ടിനുള്ളിൽ  മരിച്ചനിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയെ (19) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പ് ശ്രുതി അന്യമതസ്ഥനായ യുവാവിനെ വിവാഹം ചെയ്തിരുന്നു. ഭർതൃവീട്ടിലായിരുന്ന ശ്രുതിയെ ഞായറാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Read More

തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലിൽ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.  സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 17ാം തിയതിയാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇവർ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് രാവിലെ ഇവർക്ക് കാപ്പിയുമായി എത്തിയ ഹോട്ടൽ ജീവനക്കാ‍ർ എത്ര വിളിച്ചിട്ടും റൂം തുറന്നിരുന്നില്ല. പിന്നാലെ ജീവനക്കാർ കതക് തകർത്ത്…

Read More

തിരുവനന്തപുരം കണിയാപുരത്ത് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതിയെ തേടി പൊലീസ്

തിരുവനന്തപുരം കണിയാപുരത്ത് വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കാരിച്ചാറയിൽ സ്വദേശിനി കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സ്കൂൾ വിട്ടെത്തിയ പെൺമക്കളാണ് 33കാരിയായ വിജിയെ ഹാളിൽ മരിച്ചുകിടന്ന നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയറിട്ട് കുരുക്കിയിരുന്നു. വിജി ധരിച്ചിരുന്ന സ്വർണ്ണ മാലയും കമ്മലും നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ മൊബൈൽ ഫോണും നഷ്ടമായിട്ടുണ്ട്. പിന്നാലെയാണ് യുവതിക്കൊപ്പം താമസിച്ചിരുന്ന…

Read More

ബഹുനില ഫ്ലാറ്റിൽ നിന്ന് വീണ് വയോധിക മരിച്ച നിലയിൽ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊച്ചി ആലുവയിലെ ബഹുനില ഫ്ലാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റിൽ താമസിക്കുന്ന ശാന്തമണിയമ്മയെന്ന 71 കാരിയാണ് മരിച്ചത്. 11ആം നിലയിലെ താമസക്കാരിയായിരുന്നു. ഇന്ന് പുലർച്ചെയാണ് ശാന്തമണിയമ്മയെ ഫ്ലാറ്റിൻ്റെ പാർക്കിങ് ഏരിയയ്ക്ക് സമീപം വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 11ആം നിലയിലെ ഫ്ലാറ്റിൽ ആഭരണങ്ങൾ അഴിച്ചുവെച്ചതായി കണ്ടെത്തി. അങ്കമാലിയിലെ സ്കൂളിൽ അധ്യാപികയായ മകൾക്കൊപ്പമായിരുന്നു ശാന്തമണിയമ്മ താമസിച്ചിരുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ…

Read More

തെങ്ങ് കടപുഴകി ദേഹത്ത് വീണു ; 5 വയസുകാരന് ദാരുണാന്ത്യം , സംഭവം പെരുമ്പാവൂരിൽ

തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Read More

നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ…

Read More

മലപ്പുറം താനൂരിൽ അമ്മയേയും മകളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം താനൂരിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി ( 74 ) ഇവരുടെ മകൾ ദീപ്തി (36 ) എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം മുറിയിൽ നിന്നും കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്. ദീപ്തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. അസ്വഭാവിക…

Read More