എം കെ രാഘവൻ എംപിയുടെ വിമർശനത്തിൽ കെപിസിസി പ്രസിഡന്റ് റിപ്പോർട്ട് തേടി

കെപിസിസി നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എംപിയുടെ വിമർശനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ റിപ്പോർട്ട് തേടി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനോടാണ് റിപ്പോർട്ട് തേടിയത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസ് രീതി’ എന്നായിരുന്നു രാഘവന്റെ പരാമർശം. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചെന്നും എം.കെ.രാഘവൻ പറഞ്ഞു. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്നും എം.കെ. രാഘവന്‍ കോഴിക്കോട്ട് പറഞ്ഞു. 

Read More

ഉപദേശം മാധ്യമങ്ങളിലൂടെയല്ല വേണ്ടത്; കെ മുരളീധരനെതിരെ നാട്ടകം സുരേഷ്

കെ.മുരളീധരനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. താൻ പരാതി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞെന്ന് വിമശനം ഉന്നയിച്ച മുരളീധരൻ എന്തിനാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ തന്നെ പറഞ്ഞതെന്ന് സുരേഷ് ചോദിച്ചു. തനിക്ക് വീഴ്ചയുണ്ടെങ്കിൽ അക്കാര്യം പാർട്ടി വേദിയിലായിരുന്നില്ലേ മുരളി പറയേണ്ടിയിരുന്നതെന്നും നാട്ടകം സുരേഷ് ചോദിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റിയെ അറിയിക്കാതെ ജില്ലയിൽ പരിപാടിക്കെത്തിയ ശശി തരൂരിനെതിരെ പരാതി നൽകുമെന്നും നാട്ടകം സുരേഷ് ആവർത്തിച്ചു. ആർക്കെതിരെയും അച്ചടക്ക നടപടി എടുപ്പിക്കുകയല്ല തന്റെ ലക്ഷ്യം. സംഘടന കീഴ്വഴക്കങ്ങളിൽ നേതൃത്വം വ്യക്തത…

Read More