തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷം ; ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വച്ചു

തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ചു. ഡിസിസി സംഘർഷത്തിൽ കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് രാജി. ഡിസിസിയിൽ ചേർന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എം.പി വിൻസന്റും രാജി വെച്ചു. തൃശൂർ ഡിസിസിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വിൻസന്റ് അറിയിച്ചു.

Read More

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളി; കെസി വേണുഗോപാൽ കെ സുധാകരനോട് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയ്ക്ക് പിന്നാലെ തൃശ്ശൂരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ തമ്മിൽ തല്ലിയ കെ മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ…

Read More