
ദാവൂദ് ഇബ്രാഹിം മരിച്ചോ..? പാക്കിസ്ഥാനിൽ 2 ദിവസമായി ഇന്റർനെറ്റ് തടസം, സോഷ്യൽമീഡിയയും നിശ്ചലം
ഇന്ത്യ തിരയുന്ന കുപ്രസിദ്ധ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായി ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന റിപ്പോർട്ടുകൾക്കിടെ, പാകിസ്ഥാനിൽ ഇന്റർനെറ്റ് തടസ്സം നേരിടുന്നുവെന്ന് റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് മുതലാണ് ഇന്റർനെറ്റിന് തടസ്സം നേരിട്ടുതുടങ്ങിയത്. ഇതോടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനാകുന്നില്ല. ദാവൂദ് സംഭവം പുറത്തുപോകാതിരിക്കാനാണ് ഇന്റർനെറ്റ് തടസ്സെമെന്നും സൂചനയുണ്ട്. യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ പാകിസ്ഥാനിൽ നിശ്ചലമായ അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് അധോലോക നേതാവ് വിഷം ഉള്ളിൽച്ചെന്ന് അതീവ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം…