
ടി20യില്‍ ഡേവിഡ് മില്ലറിന് 500ന്റെ തിളക്കം; നേട്ടത്തിലെത്തുന്ന ആറാമത്തെ താരം
ടി20യില്‍ അഞ്ഞൂറ് മത്സരങ്ങള്‍ തികച്ച് ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റര്‍ ഡേവിഡ് മില്ലര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് മില്ലര്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനെതിരായ മത്സരത്തിലാണ് ബാര്‍ബഡോസ് റോയല്‍സ് താരമായ മില്ലര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ടി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് (684 മത്സരങ്ങള്‍), ഡ്വെയ്ന്‍ ബ്രാവോ (582 മത്സരങ്ങള്‍), പാകിസ്ഥാന്‍ ബാറ്റര്‍ ഷൊയ്ബ് മാലിക് (542 മത്സരങ്ങള്‍), വിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ…