
‘സുപ്രിയയും പൂർണിമയും എന്നെ കാണുമ്പോൾ മാത്രമാണ് താലിമാല എടുത്തിടുന്നത്, രാജുവും ഇന്ദ്രനും അവരെ കളിയാക്കും’; മല്ലിക സുകുമാരൻ
ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് തിരക്കേറിയ താരങ്ങളാണ്. ഇരുവരുടെയും ഭാര്യമാരും ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും അഭിമുഖങ്ങളിലും വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു. എങ്കിലും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിശേഷങ്ങൾ കൃത്യമായി ആരാധകരിലേക്ക് എത്തും. അതിന് വഴിയാകുന്നതാകട്ടെ അമ്മ മല്ലിക സുകുമാരനും. താരജാഡയില്ലാതെ സരസമായി സംസാരിക്കുന്ന കാര്യത്തിൽ അമ്മയാണ് മക്കളേക്കാൾ ഒരുപടി മുന്നിൽ. അതുകൊണ്ട് തന്നെ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്ക് കാഴ്ചക്കാരുമുണ്ട്. മക്കളുടെ വിശേഷങ്ങൾ മാത്രമല്ല മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥകൾ വരെ മല്ലികയുടെ അഭിമുഖങ്ങൾ വഴിയാണ്…