
‘ഞങ്ങളുണ്ടാക്കുന്നത് ഞങ്ങൾക്ക് എഞ്ചോയ് ചെയ്യാനുള്ളതാണ്, അത് പ്രതീക്ഷിച്ചിരിക്കേണ്ടെന്ന് മക്കളോട് പറയാറുണ്ട്’; സാന്ദ്ര തോമസ്
അഭിനയവും നിർമ്മാണവുമായി മലയാള സിനിമയിൽ സജീവമാണ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ളവ പുറത്ത് വന്നപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന കൊള്ളരുതായ്മകൾ സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. ഭാവി തലമുറയെങ്കിലും സ്വൈര്യമായി മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമാണ് തുറന്ന് പറച്ചിലിന് പിന്നിലെന്നും സാന്ദ്ര വെളിപ്പെടുത്തിയിരുന്നു. അമ്മയായതിന് ശേഷമാണ് സാന്ദ്ര സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസുകളുടെ വിശേഷങ്ങളുമായി താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അമ്മയെപ്പോലെ തന്നെ മക്കൾക്കും നിരവധി ആരാധകരുണ്ട്. സാന്ദ്ര മക്കളെ വളർത്തുന്ന രീതിയും മറ്റും…