
‘മകന് സർക്കാർ നൽകിയ കീർത്തിചക്രയുമായി മരുമകൾ പോയി’; ആരോപണവുമായി അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ
മരുമകൾക്കെതിരെ ആരോപണവുമായി വീരമൃത്യുവരിച്ച ക്യാപ്ടൻ അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ. മരുമകൾ സ്മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്ന് അൻഷുമാൻ സിംഗിന്റെ മാതാപിതാക്കളായ രവി പ്രതാപ് സിംഗും മഞ്ജു സിംഗും പറയുന്നു. മകന് സർക്കാർ നൽകിയ കീർത്തിചക്രയുമായിട്ടാണ് മരുമകൾ പോയത്. കീർത്തിചക്രയിൽ ഒന്ന് സ്പർശിക്കാൻ പോലും സാധിച്ചില്ല. അനുഷുമാന്റെ ചിത്രങ്ങളും ആൽബവും വസ്ത്രങ്ങളുമെല്ലാം മരുമകൾ കൊണ്ടുപോയി. ചുമരിൽ തൂക്കിയിരിക്കുന്ന ചിത്രം മാത്രമേ തങ്ങളുടെ കൈവശമുള്ളൂവെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. സൈനികൻ വീരമൃത്യുവരിച്ചാൽ കുടുംബാംഗങ്ങൾക്ക്…