
വിജയും തൃഷയും പ്രണയത്തിൽ? വിദേശത്ത് ക്യാമറയിൽ കുടുങ്ങി താരങ്ങൾ! ചിത്രം വൈറൽ
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ് വിജയ്. ലോകമെമ്പാടും ആരാധകരുള്ള നടൻ. തൊട്ടതെല്ലാം പൊന്നാക്കുന്ന ജനപ്രിയനടൻ. താരത്തിന്റെ കുടുംബജീവിതത്തിൽ പലവിധത്തിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തെന്നിന്ത്യൻ താരറാണി തൃഷയും വിജയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരെയും കുറിച്ചു നേരത്തെയും ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വിദേശത്തുവച്ചു ക്യാമറാക്കണ്ണുകളിൽ കുടുങ്ങിയിരിക്കുകയാണ് വിജയും തൃഷയും. വിജയ് നായകനായ ലിയോ അടക്കം ഗംഭീര പ്രോജക്ടുകളാണ് തൃഷയുടേതായി അണിയറയിൽ ഉള്ളത്. മുമ്പും നിരവധി ഗോസിപ്പുകൾ നടിയുടെ പേരിൽ വന്നിട്ടുണ്ട്. ചിമ്പു, റാണ ദഗുബതി തുടങ്ങിയ…