ആധാർ പുതുക്കാനുളള സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല.  സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ്…

Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍

പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും. ആദ്യ ദിവസം രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നര വരെയും രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ട് സെഷനുകളിലായിരിക്കും പരീക്ഷ. മറ്റു ദിവസങ്ങളില്‍ ഒന്ന് മുതല്‍ നാല് സെഷനുകളിലായി പരീക്ഷ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്…

Read More

ഡേറ്റിങ്ങിനു പോകുന്നവർ സൂക്ഷിക്കുക; ചിലപ്പോൾ ഇമ്മാതിരി പണി കിട്ടും, കാമുകി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം, ഒടുവിൽ കാമുകൻ മുങ്ങി

കമിതാക്കൾ ഡേറ്റിങ്ങിനു പോകുന്നതു സാധരണമാണ്. അവധി ദിനങ്ങൾ ചെലവിടാനായി വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നവരിൽ വലിയൊരു വിഭാഗം കമിതാക്കളാണെന്നാണ് റിപ്പോർട്ട്. അതെന്തുമാകട്ടെ, ഡേറ്റിങ്ങിനിടയിലുണ്ടായ രസകരമായ സംഭവമാണ് നെറ്റിൻസൻസിനിടയിൽ ശ്രദ്ധിക്കപ്പെട്ടത്. കാമുകനൊപ്പം ഡേറ്റിങ്ങിനുപോയ യുവതി റസ്റ്ററൻറിൽ കയറി മൂക്കുമുട്ടെ തിന്നു. 48 ഓയിസ്റ്റർ ഓർഡർ ചെയ്തിനൊപ്പം വിവിധ വിഭവങ്ങളാണ് യുവതി ആവശ്യപ്പെട്ടത്. കാമുകി ഓർഡർ ചെയ്യുന്നതുകണ്ട് കാമുകൻ ആകെ അസ്വസ്ഥനായി. എന്തിനാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നായി കാമുകൻറെ ചോദ്യം. നിങ്ങളെന്നെ പുറത്തുപോകാൻ ക്ഷണിച്ചെന്നും ഞാനവിടെ എൻറെ ഭക്ഷണം ആസ്വദിക്കുന്നു എന്നുമാണ് യുവാവിൻറെ…

Read More

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസ തീയതി സെപ്റ്റംബർ 23 വരെ

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസ തീയതി സെപ്റ്റംബർ 23 ശനിയാഴ്ച വരെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വർഷം ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്. വ്യക്തികൾക്ക് സിറ്റിസൺ രജിസ്‌ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്‌ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു. ”സെപ്റ്റംബര്‍ ഒന്നു മുതൽ 8 വരെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ മണർകാട് പള്ളിയിലേക്ക് എത്താറുണ്ട്. ഈ എട്ടു ദിവസവും മണർകാട് തിരക്കിൽ ആയിരിക്കും. ആളുകളെക്കൊണ്ട് പട്ടണം നിറയുന്നതോടെ വലിയ ഗതാഗതക്കുരുക്കും…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സെപ്റ്റംബർ 8നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 17ാം തീയതി വരെ നാമനിർദേശപത്രിക സമർപ്പിക്കാം. ആഗസ്റ്റ് 21ാം തീയതിയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പിന് മുമ്പ് കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. 1970 മുതൽ 12 തവണ ഉമ്മന്‍ചാണ്ടി തുടർച്ചയായി വിജയിച്ചു…

Read More

മാർച്ച് 9 മുതൽ എസ്എസ്എൽസി പരീക്ഷ; ഹയർ സെക്കൻഡറി മാർച്ച് 10ന്

 എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. ആൺകുട്ടികളുടെ എണ്ണം 2,13,801. പെൺകുട്ടികളുടെ എണ്ണം 2,00,561. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതി. ഫെബ്രുവരി 15 മുതൽ 25 വരെ ഐടി പരീക്ഷ പൂർത്തിയാക്കി. മൂല്യനിർണയം 70 ക്യാംപുകളിൽ ഏപ്രിൽ 3 മുതൽ 24…

Read More

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ ചാകര 

ഒടിടി പ്ലാറ്റ്‌ഫോം പ്രേക്ഷകർക്ക് സന്തോഷ വാർത്ത. പുതുവർഷം തുടങ്ങുമ്പോൾ കൈ നിറയെ സിനിമകളാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തത്്. തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക സോണി ലിവ്വിലൂടെയും ഉണ്ണി മുകുന്ദന്റെ ഷഫീക്കിന്റെ സന്തോഷം, ഷെയ്ൻനിഗത്തിന്റെ ഉല്ലാസം എന്നീ ചിത്രങ്ങൾ ആമസോൺ പ്രൈമിലൂടെയും റിലീസ് ചെയ്തു.  വിനീത് ശ്രീനിവാസന്റെ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ് ജനുവരി 13ന് ഹോട്ട്സ്റ്റാറിലൂടെയും അർജുൻ അശോകന്റെ തട്ടാശ്ശേരി കൂട്ടം സീ5 പ്ലാറ്റ്‌ഫോമിലൂടെയും റിലീസ് ചെയ്യും. തെലുങ്ക് ചിത്രം ഹിറ്റ് 2, വിജയ്…

Read More