നിങ്ങൾ എന്ന് മരിക്കുമെന്ന് അറിയണോ?: ഈ ആപ്പ് നിങ്ങളുടെ മരണത്തീയതി പറയും; തരംഗമായി ഡെത്ത് ക്ലോക്ക്
ഒരുവ്യക്തി എപ്പോൾ മരിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഉപയോക്താക്കളുടെ ജീവിത ശീലങ്ങളെ അടിസ്ഥാനമാക്കി അവരുടെ ആയുസ് പ്രവചിക്കുന്ന എ ഐ ആപ്പായ ഡെത്ത് ക്ലോക്കാണ് ഇപ്പോൾ വളരെവേഗം ആളുകൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നത്. ജൂലൈയിൽ നിലവിൽ വന്ന ആപ്പ് ഇതിനോടകം 125,000 ലധികം പേർ ഡൗൺലോഡ് ചെയ്തതായാണ് കണക്കുകൾ. ഡെത്ത് ക്ലോക്ക് ആരോഗ്യ പ്രേമികളുടെ മാത്രമല്ല, സാമ്പത്തിക വിദഗ്ധരുടെയും സാമ്പത്തിക ആസൂത്രകരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. ഉപയോക്താവിന്റെ മരണത്തീയതി ആപ്പ് കൃത്യമായി…