ഗെയിം ഫ്രീക്കില്‍ വന്‍ ഡാറ്റ ചോര്‍ച്ച ഉണ്ടായതായി റിപ്പോർട്ട്; വരാനിരിക്കുന്ന പോക്കിമോന്‍ ഗെയിമടക്കം ചോര്‍ന്നു

ഗെയിം ഫ്രീക്കില്‍ വന്‍ ഡാറ്റ ചോര്‍ച്ച. പോക്കിമോന്‍ വീഡിയോ ഗെയിമുകളുടെ ഡെവലപ്പറായ ഗെയിം ഫ്രീക്കില്‍ അവരുടെ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ചയുണ്ടായതായി കമ്പനി സ്ഥിരീകരിച്ചു. സെര്‍വറുകള്‍ ഹാക്ക് ചെയ്ത് ജീവനക്കാരുടെ സെന്‍സിറ്റീവായ വിവരങ്ങളടക്കം ചോര്‍ത്തിയെന്ന് ഗെയിം ഫ്രീക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റിലാണ് സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് കണ്ടെത്തല്‍. വരാനിരിക്കുന്ന പോക്കിമോന്‍ വീഡിയോയുടെ കോഡുകളും വിവരങ്ങളും അടക്കം ചോര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 30 വര്‍ഷത്തോളം പഴക്കമുള്ള ഡാറ്റകളാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് ഗെയിം ഫ്രീക്കിന്റെ സ്ഥിരീകരണം. നിന്‍ടെന്‍ഡോ, പോക്കിമോന്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന…

Read More

കൊവിൻ ആപ്പിലെ വിവര ചോർച്ച: 22 കാരനായ ബിടെക് വിദ്യാർത്ഥി പ്രധാന പ്രതി

കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയ 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടർ എമർജൻസി റസ്‌പോൺസ് ടീമിനായിരുന്നു അന്വേഷണ ചുമതല. വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയത്. വിവര ചോർച്ചയിൽ…

Read More