കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ; അഘോരി സന്യാസിയെ പിഴചുമത്തി പോലീസ് വിട്ടയച്ചു

കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ നിരത്തിവെച്ച അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴയെന്ന് പോലീസ് പറഞ്ഞു. തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികൾ നിരത്തിവെച്ച കാർ പരിഭ്രാന്തി പരത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോർഡാണ് തൂക്കിയിട്ടിരിക്കുന്നത്. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു. നഗരത്തിൽ ദുർമന്ത്രവാദികൾ എത്തിയിരിക്കുന്നെന്ന് വാർത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്. ഋഷികേശിലെ അഘോരി സന്ന്യാസിയാണ് താനെന്നും…

Read More

ഡ്രൈവിങ്ങിനിടെ ഡാഷ്‌ബോഡിൽ സ്ഥാപിച്ച മൊബൈൽ ഫോണിൽ തൊട്ടാലും പിഴ ചുമത്തും

ഖത്തറിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി അധികൃതർ. ഫോൺ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്‌ബോഡിൽ സ്ഥാപിച്ച ഫോണിൽ തൊട്ടാലും പിഴ ചുമത്തും. സെപ്തംബർ മൂന്ന് മുതലാണ് ഓട്ടോമാറ്റിക് റഡാറുകൾ വഴി പിഴ ചുമത്തിത്തുടങ്ങുന്നത്. നിരത്തുകൾ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് റഡാറുകൾ സ്ഥാപിച്ചത്. ഓഗസ്റ്റ് 27 മുതൽ തന്നെ ഇവ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മുതൽ നിയമലംഘകരിൽ നിന്നും പിഴ ചുമത്തിത്തുടങ്ങും.ഡ്രൈവിങ്ങിനിടെ ഏത് തരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതും നിയമലംഘനമാണ്. ഡാഷ് ബോർഡ് സ്‌ക്രീനിൽ…

Read More