
എനിക്ക് ‘പൂരത്തെറി’ കിട്ടി… ഇതിനെയൊക്കെ എന്തിനാണ് പ്രണവിൻറെ നായികയാക്കിയത് എന്നായിരുന്നു ചോദ്യം: ദർശന
യുവതലമുറയിലെ പ്രധാനപ്പെട്ട താരമാണ് ദർശന. ഹൃദയം, ജയ ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളിലെ ദർശനയുടെ പ്രകടനം അതിഗംഭീരമായിരുന്നു. ഇപ്പോൾ ഹൃദയത്തിലെ ചില കാര്യങ്ങൾ തുറന്നു പറയുകയാണ് ദർശന. ‘ഹൃദയം സിനിമയുടെ സമയത്ത് എനിക്ക് കിട്ടുന്ന കമൻറുകളൊക്കെ കോമഡിയായിരുന്നു. എങ്ങനെയുള്ള നടിയായിരിക്കണം ലീഡ് റോളിൽ വരേണ്ടതെന്ന ചിന്ത പൊതുവെ ഉണ്ടല്ലോ. എന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അസ്വസ്ഥരായി. പക്ഷേ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ആളുകൾക്കും സ്‌നേഹിക്കപ്പെടുമെന്നും സ്ലോമോഷനിൽ നടന്ന്…