പ്രധാനമന്ത്രി ആകണമെങ്കിൽ മോദിക്കെതിരെ മത്സരിക്കൂ: മമതാ ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് അഗ്‌നിമിത്ര പോൾ. അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നും അഗ്‌നിമിത്ര പോൾ ആവശ്യപ്പെട്ടു. ‘‘എന്തുകൊണ്ടാണ് മമതാ ബാനർജി വാരാണസിയിൽനിന്ന് മത്സരിക്കാത്തത്? കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കു പകരം മത്സരിക്കാൻ ധൈര്യമുണ്ടെങ്കിൽ മമത അതു ചെയ്തു കാണിക്കണം. നിങ്ങൾക്ക് പ്രധാനമന്ത്രിയാകണമെങ്കിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കണം.’’ – അഗ്‌നിമിത്ര പോൾ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കണമെന്ന് ‘ഇന്ത്യ’…

Read More

‘വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽനിന്ന് മത്സരിക്കൂ’; രാഹുലിനെ വെല്ലുവിളിച്ച് ഉവൈസി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹൈദരാബാദിൽനിന്ന് മത്സരിക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തുഹാദുൽ മുസ്ലിമിൻ (എഐഎംഐഎം) നേതാവ് അസദുദ്ദിൻ ഉവൈസി. കോൺഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉൾപ്പെടെ തകർക്കപ്പെട്ടതെന്നും പൊതുവേദിയിലെ പ്രസംഗത്തിനിടെ ഉവൈസി പറഞ്ഞു. ബിജെപി, ബിആർഎസ്, എഐഎംഐഎം എന്നീ പാർട്ടികളെ ഒരുമിച്ചാണ് തെലങ്കാനയിൽ കോൺഗ്രസ് നേരിടുന്നതെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഉവൈസിയുടെ വെല്ലുവിളി. ‘തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽനിന്ന് മത്സരിക്കാൻ നിങ്ങളുടെ നേതാവിനെ (രാഹുൽ ഗാന്ധി) വെല്ലുവിളിക്കുകയാണ്. വലിയ വാചക…

Read More