
ഖത്തറിലെ ദർബ് അൽ സാഇിയിലെ ആഘോഷ പരിപാടികൾ കൊടിയിറങ്ങി
ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ദർബ് അൽ സാഇ പരിപാടികൾക്ക് കൊടിയിറങ്ങി. ഡിസംബർ 10ന് തുടങ്ങിയ പരിപാടികൾ ശനിയാഴ്ച രാത്രിയിലെ വൈവിധ്യമാർന്ന കലാവിരുന്നുകളോടെയാണ് സമാപിച്ചത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ സ്ത്രീകളും, കുട്ടികളും മുതിർന്നവരും ഒഴുകിയെത്തിയ മേള സർവകാല റെക്കോഡും സൃഷ്ടിച്ചു. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സാഇ ആഘോഷവേദികൾ സന്ദർശിച്ചത്. കോർണിഷിലെ പരേഡ് ഒഴിവാക്കിയതോടെ സ്വദേശികൾക്കും…