‘മതപഠന ക്ലാസ് എന്ന വാക്ക് തെറ്റ്, എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണം’; മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് ഗണേഷ്‌ കുമാർ

രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ ബി ഗണേഷ്‌ കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണം. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ്‌ കുമാർ പറഞ്ഞു. പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ…

Read More

എസ്പിയുടെ വസതിയിൽ നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്പുകൾ; പിവി അൻവറിന്റെ വാദങ്ങൾ തെറ്റ്, രേഖകൾ പുറത്ത്

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ വസതിയിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങൾ തെറ്റെന്ന് രേഖകൾ. മരം മുറിച്ച് മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങൾ മാത്രമാണ് രണ്ടര വർഷം മുമ്പ് മുറിച്ച് മാറ്റിയതെന്നുമാണ് പൊലീസ് രേഖകളിലുളളത്. ക്യാമ്പ് ഓഫീസ് കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും നാട്ടുകാർക്കും ഭീഷണിയാവുന്ന മരകൊമ്പുകൾ രണ്ടര വർഷം മുമ്പ് 2022 മാർച്ച് 24നാണ് മുറിച്ച് മാറ്റിയത്. അന്ന് ഇന്നത്തെ എസ് പി എസ്.ശശിധരനായിരുന്നില്ല മലപ്പുറം എസ്.പിയെന്നും രേഖകളിലുണ്ട്. ഈ…

Read More

 മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെച്ച് ‘ഗുണ’ സംവിധായകന്‍

മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് സന്താനഭാരതി. ഗുണ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് സന്താനഭാരതിയുടെ പ്രതികരണം. “​ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ വന്നിട്ടുണ്ടെന്നും തിയറ്ററില്‍ നന്നായി പോകുന്നുണ്ടെന്നുമൊക്കെ എന്നോട് ചിലര്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഞാന്‍ സിനിമ കണ്ടത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ​ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ്…

Read More

ടിക് ടോക് ചാലഞ്ച്: യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു

ടിക് ടോക് ചാലഞ്ചിനിടെ യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. നോർത്ത് കരോലിനയിലെ ഒരു കൂട്ടം കൗമാരക്കാർ സ്പ്രേ പെയിന്റ് ക്യാനും ലൈറ്ററും ഉപയോഗിച്ച് ബ്ലോട്ടോർച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇതു പൊട്ടിത്തെറിച്ച് മേസൺ ഡാർക്ക് എന്നയാൾക്കാണ് പൊള്ളേലേറ്റത്. ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റു. സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷിക്കുമ്പോൾ, മേസൺ ഡാർക്ക് കൈവശം വച്ചിരുന്ന സ്പ്രേ പെയിന്റ് ക്യാൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. സമീപത്തെ നദിയിലെ വെള്ളത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചത് നില കൂടുതൽ വഷളാക്കി. നദിയിലെ…

Read More