
ഈ മൂന്നു ചേരുവകൾ മതി; താരനെ തുരത്തിയോടിക്കാം
മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായാണ് താരൻ നിലനിൽക്കാറുള്ളത്. മുടിയിൽ താരനുണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടുമാകാം. എണ്ണമയവും അഴുക്കുമില്ലാതെ സൂക്ഷിച്ചാൽ ഒരുപരിധി വരെ താരനെ അകറ്റാൻ കഴിയും. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും താരൻ പകരാറുണ്ട്. പ്രകൃതിദത്തമായ പല മാർഗങ്ങളിലൂടെ താരൻ അകറ്റാൻ സാധിക്കും. താരൻ മാറാൻ സഹായിക്കുന്ന മരുന്ന് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കറ്റാർ വാഴ, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകളാണ് ഇതിന് വേണ്ടത്. കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ…