നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമ കോടതിയിൽ കീഴടങ്ങി 

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ  കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സത്യഭാമ കീഴടങ്ങിയത്. നെടുമങ്ങാട് എസ്‍സി എസ്ടി കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു.അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നേരത്തെ ഹൈക്കോടതി നിർദേശിച്ചത്. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സത്യഭാമ…

Read More

ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ് ; നർത്തകി സത്യഭാമയ്ക്ക് മൂൻകൂർ ജാമ്യമില്ല

ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യമില്ല. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരം എസ്.സി,എസ്.ടി കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്നേ ദിവസം സത്യഭാമയുടെ ജാമ്യഹർജി എസ്.സി,എസ്.ടി കോടതി പരിഗണിക്കണമെന്നും നിർദേശം നൽകി. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ചത്. ഇത് ഏറെ വിവാദമാകുകയും തുടര്‍ന്ന് രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Read More

വൈറലായ ഡാൻസർ ലീലാമ്മ ഇനി സിനിമയിലേക്ക്

‘ഒരു മധുരക്കിനാവിൽ ലഹരിയിലെങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു…” എന്ന ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈറലായ ലീലാമ്മയ്‌ക്ക് സിനിമയിലേക്കുള്ള വഴിതെളിഞ്ഞു. മോഹൻലാലിന്റേതുൾപ്പെടെ മൂന്നു ചിത്രങ്ങളിലേക്കാണ് ക്ഷണം ലഭിച്ചതെന്ന് മകൻ ‘അവ്വൈ സന്തോഷ്” പറഞ്ഞു. കാക്കനാട് പള്ളിക്കര കണ്ടത്തിൽ വീട്ടിൽ പരേതനായ നാടക നടൻ ജോൺ കെ. പള്ളിക്കരയുടെ ഭാര്യയാണ് ലീലാമ്മ. ‘സന്ദർശകരുടെ ബഹളമായതിനാൽ അമ്മയല്ല ഫോണെടുത്തത്. ആരാണ് വിളിച്ചതെന്നോ സംവിധായകൻ ആരെന്നോ തിരക്കിയില്ല. വിളിച്ചവരിൽ ഒരാൾ നേരിട്ടു വീട്ടിൽ വന്നു സംസാരിക്കാമെന്നു പറഞ്ഞു”- സീരിയൽ നടൻകൂടിയായ സന്തോഷ് പറഞ്ഞു. നൃത്തം…

Read More

രണ്ട് ഇൻറർനെറ്റ് താരങ്ങൾ തമ്മിൽ കശപിശ; വൈറൽ ഗായിക റാണു മൊണ്ടൽ ചൂലു കൊണ്ടടിച്ച് നർത്തകിയെ പുറത്താക്കി

നീല വസ്ത്രം ധരിച്ച് തീവണ്ടിയിലും പൊതു ഇടങ്ങളിലും നൃത്തം ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ ഓർക്കുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ റാണു മൊണ്ടൽ എന്ന തെരുവു ഗായികയ്‌ക്കൊപ്പമുള്ള ‘വൈറൽ ബ്ലൂ ഡ്രസ് ഗേൾ’ എന്ന് വിളിക്കുന്ന നർത്തകിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നർത്തകിയെയും അവളുടെ പുരുഷ സുഹൃത്തിനെയും റാണു മൊണ്ടൽ ചൂല് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. നൈറ്റി ധരിച്ച റാണു കസേരയിൽ ഇരിക്കുന്നതും നർത്തകിയോടും കൂടെയുള്ള…

Read More

മനോജ് ബാജ്പേയ് നൃത്തം ഉപേക്ഷിക്കാൻ കാരണം  ഹൃത്വിക്  റോഷൻ 

താൻ നന്നായി പരിശീലനം സിദ്ധിച്ച നർത്തകനാണെന്നും എന്നാൽ ഹൃത്വിക് റോഷനെ കണ്ടപ്പോൾ നർത്തകനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചെന്നും താരം വെളിപ്പെടുത്തി. മനോജിന്റെ തകർപ്പൻ ചിത്രം സത്യ 1998-ൽ പുറത്തിറങ്ങി, 2000-ൽ കഹോ നാ പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ഹൃത്വിക് അരങ്ങേറ്റം കുറിച്ചു.. തന്റെ ആദ്യകാലങ്ങളെ  ഓർത്തെടുത്തു  കൊണ്ട് അന്നൊക്കെ താൻ നൃത്തം ചെയ്യാറുണ്ടായിരുന്നെന്നും  അദ്ദേഹം പറഞ്ഞു. “ഞാൻ തിയേറ്ററിൽ നിന്നുള്ള ആളായതിനാൽ, ഒരു കലാകാരന് പാടാൻ അറിഞ്ഞിരിക്കണമെന്ന്  ഒരു മുൻവ്യവസ്ഥ മനസ്സിലുണ്ടായിരുന്നു. നിങ്ങൾ ഒരു ലീഡ് സിംഗറാകണമെന്നില്ല,…

Read More