അധിക്ഷേപ പരാമർശം; നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് നിർദേശം; സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന് ബന്ധുക്കൾ

നൃത്താധ്യാപിക സത്യഭാമ കറുത്തനിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ച സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷന്റെ നിർദേശം. ഇതുസംബന്ധിച്ച വാർത്തകർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. തന്നെക്കൂടി ഉദ്ദേശിച്ചാണ് പരാമർശങ്ങളെന്നു കാട്ടി നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. സത്യഭാമയുടെ പേരിലുള്ള മരുമകളുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസെടുത്ത സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തി. ഇതിനിടെ ജാത്യധിക്ഷേപം നടത്തിയിട്ടില്ലെന്നും ചാനൽ പ്രവർത്തകർ കുത്തിക്കുത്തി ചോദിച്ചപ്പോൾ താൻ…

Read More

സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടതായി പരാതി

സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടെന്ന പരാതിയുമായി നൃത്ത അധ്യാപിക. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ശരത്ത് എന്നിവർ പണം ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി കോഴ ചോദിച്ചുവെന്നാണ് ഇവർ പറയുന്നത്. ഏജന്റുമാർ അവരുടെ ആളുകളെയാണ് സബ്ജില്ലാ കലോത്സവത്തിൽ ജഡ്ജസ്സായി നിയമിച്ചിട്ടുള്ളത്. പണം കൊടുക്കുന്ന വിദ്യാർഥികളെ വിജയിപ്പിക്കാം. ശരത്താണ് രണ്ടര ലക്ഷം രൂപ നൽകി ജഡജസുമാരെ നിയമിച്ചതെന്നും…

Read More