
കലോത്സവം പൂർത്തീകരിക്കാൻ തീരുമാനിച്ച് കേരള സർവകലാശാല; നൃത്ത പരിശീലകർക്ക് മുൻകൂർ ജാമ്യം
കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ വിഷയത്തിൽ നൃത്ത പരിശീലകർക്കു മുൻകൂർ ജാമ്യം. നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണു ജസ്റ്റിസ് സി.എസ്.ഡയസ് മുൻകൂർജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനു ഹാജരാകാൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇവർക്ക് നോട്ടിസ് നൽകിയിരുന്നു. ഇതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ കോടതി സർക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്നു നിരീക്ഷിച്ചു കൊണ്ടാണു കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേരള സർവകലാശാല കലോത്സവത്തിലെ മാർഗം കളിയുെട ഫലത്തിൽ…