കേരളത്തിൽ ‘ദാന’ ഭീഷണി;  ഇന്ന് അതിശക്ത മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

‘ദാന’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഓറഞ്ച് അലർട്ട് 25/10/2024  : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ…

Read More

ഒഡീഷ- പശ്ചിമബംഗാള്‍ തീരത്ത് ഡാന ചുഴലിക്കാറ്റ്; ഒഡീഷയില്‍ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ഒഡീഷ- പശ്ചിമബംഗാള്‍ തീരത്ത് ഡാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്നും മുന്നറിയിപ്പ്. തീരദേശമേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് മുതല്‍ അടച്ചിടും. ഒഡീഷയിലെ പതിനാലോളം ജില്ലകള്‍ ഡാന നാശനഷ്ടം വിതച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ മഴയുണ്ടാവാനുംസാധ്യതയുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പാര്‍ക്കുകളും അടച്ചിടും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ തുറന്നു. മത്സ്യത്തൊഴിലാളികള്‍ കടലിലില്‍…

Read More

ബുധനാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ ദന ചുഴലിക്കാറ്റ് രൂപപ്പെടും

മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബുധനാഴ്ചയോടെയായിരിക്കും ദന എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് രൂപപ്പെടുക. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്. ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ…

Read More