
യൂസേഴ്സ് ഫീ വർധന ഉടൻ പിൻവലിക്കണം ; ദമ്മാം നവോദയ
അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിലുള്ള യൂസേഴ്സ് ഫീ ഇരട്ടിയാക്കിയ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്ന് നവോദയ സാംസ്കാരിക വേദി ദമ്മാം സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. അവധിക്കാലമെത്തിയതോടെ വിമാന കമ്പനികൾ ഒരു ദാക്ഷിണ്യവുമില്ലാതെ അനുദിനം വിമാന യാത്രാനിരക്ക് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാസികളിൽ പലരും ഈ ഭീമമായ യാത്രച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാൽ അവധിയുണ്ടായിട്ട് പോലും നാട്ടിൽ പോകാൻ കഴിയാതെ വലയുകയാണ്. ഇതിനിടയിലാണ് ഇരട്ട പ്രഹരമായി യൂസേഴ്സ് ഫീയിൽ ഇത്രയധികം വർധന വരുത്തിയിട്ടുള്ളത്. കേരളത്തിൽ അദാനി ഏറ്റെടുത്ത…