
നവോദയ സാംസ്കാരിക വേദി സ്കോളർഷിപ്പ് വിതരണം നാളെ
നവോദയ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണം സെപ്റ്റംബർ 29ന് (നാളെ) പ്രശസ്ത മജീഷ്യനും ജീവ കാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് റഹീമയിലെ അൽ റോമാൻസിയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം നവോദയയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും നൽകുന്ന റിലീഫ് ഫണ്ട് മുതുക്കാടിന് കൈമാറും. അദ്ദേഹം നടത്തുന്ന സ്ഥാപനത്തിനാണ് നവോദയ സമാഹരിച്ച ഈ വർഷത്തെ റിലീഫ് ഫണ്ട് നൽകുന്നത്. 10, 12 ക്ലാസുകളിൽ ഉന്നത വിജയം…