ദമാക് ഹിൽസ് 2വിലേക്ക് പുതിയ ബസ് സർവീസുമായി ദുബൈ ആർടിഎ ; സർവീസ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
ജൂലൈ ഒന്ന് മുതൽ ദുബൈ എമിറേറ്റിലെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ റെസിഡൻഷ്യൽ ഇടമായ ദമാക് ഹിൽസ് 2വിലേക്ക് പുതിയ ബസ് സർവിസുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അഞ്ചു ദിർഹമാണ് ടിക്കറ്റ് നിരക്ക്. സർവിസിന് മുന്നോടിയായി ആർ.ടി.എയുടെ ലോഗോ പതിച്ച ബസ് സ്റ്റോപ് അടയാളങ്ങൾ ദമാകിലെ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഡി.എ2 എന്ന് പേരിട്ടിരിക്കുന്ന പുതിയ റൂട്ടിന്റെ വിശദാംശങ്ങളും ഇതിൽ കാണാനാകും. ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദമാക് ഹിൽസ് 2വിന്റെ ക്ലസ്റ്ററുകൾക്ക് ചുറ്റിലൂടെയും…