
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ നദികൾ കരകവിഞ്ഞൊഴുകി; വീടുകളിൽ വെള്ളം കയറി
ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ പ്രദേശത്ത് മേഘവിസ്ഫോടനം. ബാൽ ഗംഗ, ധരം ഗംഗ നദികൾ കരകവിഞ്ഞൊഴുകുകയും പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. വയലുകളും വെള്ളത്തിനടിയിലായി. ഗംഗോത്രിയിൽ നിരവധി ആശ്രമങ്ങളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. സന്ന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയെന്നാണ് വിവരം. റോഡുകളും പാലങ്ങളും തകരുകയും. സംസ്ഥാനത്തെ പല പ്രദേശങ്ങളിലേക്കുമുള്ള റോഡ് ഗതാഗതം പൂർണമായി സ്തംഭിക്കുകയും ചെയ്തു. ‘ഇന്നലെ അർദ്ധരാത്രിയോടെ ജഖാന, ടോളി, ഗെൻവാലി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനുപിന്നാലെ ബാൽ ഗംഗയിൽ വെള്ളപ്പൊക്കമുണ്ടായി. റോഡരികിലെ വയലുകളും…